"ഈനാംപേച്ചികൾ ആരാണെന്നോ? ഗർഭിണികളായ സ്ത്രീകൾ അപമൃത്യുവിനിരയാകുമ്പോൾ ഉണ്ടാകുന്ന പ്രേതങ്ങളാണത്രേ! ഇതുപോലെ അറുകൊല, നീറ്ററുകൊല, തെണ്ടൻ തുടങ്ങി ഏതെങ്കിലും ഭൂതപ്രേത പിശാചുകളെ കണ്ടിട്ടുണ്ടോ? 'കണ്ടിട്ടുണ്ട്' എന്ന മലയാളം ആനിമേഷൻ ഹ്രസ്വ ചിത്രം കണ്ടാൽ ഇതിനെല്ലാം ഉത്തരം കിട്ടും! 

മലയാളത്തിൽ അധികം പരീക്ഷണങ്ങൾ നടന്നിട്ടില്ലാത്ത ആനിമേഷൻ ചലച്ചിത്രമേഖലയിൽ കൈവച്ച് ഞെട്ടിച്ചിരിക്കുകയാണ് സംവിധായിക അതിഥി കൃഷ്ണദാസ്. 12 മിനിറ്റ് ദൈർഘ്യമുള്ള 'കണ്ടിട്ടുണ്ട്'  എന്ന ഹ്രസ്വചിത്രം സുരേഷ് എറിയാട്ട് ഒരുക്കി ഈക്‌സോറസ് സ്റ്റുഡിയോയാണ്  നിർമ്മിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത.