നല്ല നടന്മാർക്കൊപ്പം അഭിനയിക്കണമെന്ന് എപ്പോഴും ആ​ഗ്രഹിക്കുന്നയാളാണ് താനെന്ന് കമൽഹാസൻ. മാതൃഭൂമി ന്യൂസിന്റെ ഓർമത്തേരിൽ കമൽഹാസൻ എന്ന പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചതന്ത്രം ഒക്കെ അങ്ങനെ ചെയ്ത സിനിമയാണ്. വിക്രത്തിൽ ഫഹദ് ഫാസിൽ വന്നതും അങ്ങനെയാണ്. ഫാസിൽ മുമ്പ് കഥ പറയാൻ വന്നിട്ടുണ്ട്. ഒപ്പം ജോലി ചെയ്തില്ലെന്നേയുള്ളൂ. സുകുമാരനുമായും നല്ല ബന്ധമുണ്ടായിരുന്നു. എന്റെ ബന്ധങ്ങൾ വളരെ ശക്തമാണ്. ഇവരെല്ലാവരും എന്റെ സുഹൃത്തുക്കൾ മാത്രമല്ല, കുടുംബം പോലെയാണ്. മലയാള സിനിമ മികവുള്ളതായിത്തുടങ്ങി. മഹേഷ് നാരായണനുവേണ്ടി സിനിമ എഴുതുന്ന കാര്യം മനസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.