രമണന്‍ കാ പ്രേമം ഹീ കഷ്ട് ഹേ... വീണ്ടും ഹിറ്റായി പിലാക്കുല്‍ ഷംസുവും പാട്ടും

നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം  ചെയ്യുന്ന 'OP.160/18 കക്ഷി.അമ്മിണിപിള്ള' എന്ന ചിത്രത്തിലെ ഒരു ചെറിയ ഭാഗമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞോടുന്നത്. മാപ്പിളപ്പാട്ട് പ്രിയനായ അഡ്വ. പിലാക്കൂല്‍ ഷംസു എന്ന കഥാപാത്രത്തിന്റെ ഒരു റെക്കോര്‍ഡിങ് അപാരതയാണ് വീഡിയോയില്‍. സംവിധായകനും നടനുമായ ബേസില്‍ ജോസഫാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ആസിഫ് അലി, അഹമ്മദ് സിദ്ധിഖ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ജൂണ്‍ 28-ന് തിയ്യേറ്ററിലെത്തുന്നു. സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്  സുധീഷ്, അശ്വതി മനോഹരന്‍, ഷിബില എന്നിവരാണ് മറ്റു താരങ്ങള്‍

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented