തെലുങ്കില്‍ വന്‍ വിജയം നേടി വിജയ് ദേവരക്കൊണ്ടെ എന്ന പുതിയൊരു താരോദയത്തിന് കാരണമായ അര്‍ജ്ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പ് കബീര്‍ സിംഗിന്റെ ടീസര്‍ പുറത്ത്. ഷാഹിദ് കപൂറാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. അര്‍ജ്ജുന്‍ റെഡ്ഡി ഒരുക്കിയ സന്ദീപ് വാങ്ക തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

കിയാര അദ്വാനി, സോഹം മഞ്ജുംദാര്‍, നിഖിത ദത്ത, അമിത് ശര്‍മ, കുനാല്‍ താക്കൂര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.  സിനി വണ്‍ സ്റ്റുഡിയോസും ടി സീരീസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ആദിത്യ വര്‍മ എന്ന പേരില്‍ ചിത്രത്തിന്റെ തമിഴ് പതിപ്പും ഒരുങ്ങുന്നുണ്ട്. വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമാണ് ചിത്രത്തിലെ നായകന്‍. വര്‍മ എന്ന പേരില്‍ തുടങ്ങിയ ചിത്രം സംവിധാനം ചെയ്തിരുന്നത് ബാലയായിരുന്നു. എന്നാല്‍ നിര്‍മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ബാല ചിത്രത്തില്‍ നിന്ന് പിന്‍മാറി. അടിമുടി മാറ്റങ്ങളോടെ ഗിരീശായയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

Content Highlights: Kabir Singh Teaser remake of hindi arjun reddy shahid kapoor vijay devarakonda Sandeep Vanga