പ്രണയത്തിൻ്റെ കാറ്റിൽ അലിഞ്ഞ് ആസിഫ് അലി

മുരളി ഗോപിയെയും ആസിഫ് അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന കാറ്റിലെ ആദ്യഗാനമെത്തി. ഏകയായ് നീയെന്റെ മൺപാതയിൽ എന്നു തുടങ്ങുന്ന ഗാനം രചിച്ചത് റഫീഖ് അഹമ്മദാണ്. ഈണം ദീപക് ദേവ്. ഉണ്ണികൃഷ്ണനാണ് പാടിയത്.

പത്മരാജന്റെ കഥാപാത്രങ്ങളില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട കഥാപാത്രങ്ങളിലൂടെയാണ് കഥ പറയുന്നത്. പത്മരാജന്റെ മകന്‍ അനന്തപത്മനാഭനാണ് കഥയും തിരക്കഥയും രചിച്ചത്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.