ഇന്ന് മലയാള സിനിമയില്‍ തന്റേതായ ഇടമുള്ള വ്യക്തിയാണ് നടന്‍ ജോജു ജോസഫ്. ആ ഇടം കണ്ടെത്തുന്നതിന് നടത്തിയ വര്‍ഷങ്ങളുടെ പരിശ്രമമുണ്ടെന്ന് പറയുകയാണ് ജോജു. കപ്പ ടിവി ഹാപ്പിനസ് പ്രൊജക്ടില്‍ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം
എത്രയോ കാലം ചാന്‍സ് ചോദിച്ച് നടന്നിട്ടുണ്ട്. ' എനിക്കന്ന് സങ്കടങ്ങളില്ലായിരുന്നു. ഇന്‍സള്‍ട്ടായാലും സങ്കടോല്ല. നാളെ നടക്കും നാളെ നടക്കുമെന്ന്് പറഞ്ഞ് വര്‍ഷങ്ങള്‍ ഇങ്ങനെ വീട്ടുകാരെ പറ്റിച്ചോണ്ടിരിക്ക്യാ...ഭയങ്കര വട്ടായിരുന്നു ശരിക്കും. ഒരു വരുമാനോല്ലാത്ത പരിപാടിയല്ലേ സിനിമേല് ചാന്‍സ് ചോദിക്ക്യാന്ന് പറഞ്ഞാല്. പത്ത് ചാന്‍സ് ചോദിച്ച്് കഴിഞ്ഞാല്‍, നീ പത്ത് ചാന്‍സ് ചോദിച്ചു നിനക്കൊരു ആയിരം രൂപ തരാന്ന് ആരും പറയില്ലല്ലോ. റോളിങ്ങായിരുന്നു അന്ന് മൊത്തം. അവിടുന്ന് വാങ്ങിച്ച് ഇവിടെ കൊടുക്കും. ഇവിടുന്ന് വാങ്ങി അപ്പുറത്ത് കൊടുക്കും. ഇത് ഒരിക്കല്‍ പൊട്ടും. പൊട്ടിക്കഴിഞ്ഞാ പിന്നെ കുറച്ച് നാളത്തേക്ക് ഇരിപ്പാണ്.