'വെള്ളം' കണ്ട ശേഷം കുടിനിര്‍ത്തിയ ഒരുപാട് പേരുണ്ടെന്നും അതാണ് ഈ സിനിമയ്ക്ക് ലഭിച്ച ആദ്യ ആവര്‍ഡ് എന്നും നടന്‍ ജയസൂര്യ. മികച്ച നടനുള്ള ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയസൂര്യ. 'വെള്ളം' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യയെ ഇത്തവണ പുരസ്‌കാരം തേടിയെത്തിയത്.

മാധ്യമങ്ങളെ കണ്ടതിനു ശേഷം 'വെള്ളം' സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും കുടുംബത്തോടുമൊപ്പം കേക്ക് മുറിച്ച് അദ്ദേഹം സന്തോഷം പങ്കുവെച്ചു. ഇത് തനിക്ക് മാത്രമായി ലഭിച്ച അവാര്‍ഡ് അല്ല എന്നും വെള്ളം എന്ന സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമായി താനിത് വാങ്ങുന്നു എന്നേയുള്ളൂ എന്നും ജയസൂര്യ പറഞ്ഞു.