മമ്മൂട്ടിയും മോഹന്‍ലാലും തിരിതെളിച്ചു; സ്‌നേഹചുംബനം നല്‍കി ജയറാം

ജയറാം ചിത്രത്തിന് തിരിതെളിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ 'ഗ്രാന്‍ഡ് ' എന്ന ചിത്രത്തിനാണ് മലയാളത്തിന്റെ മെഗാസ്റ്റാറുകള്‍ തുടക്കം കുറിച്ചത്. പൂജയ്‌ക്കെത്തിയ ഇരുവരെയും റോസാപൂ നല്‍കി സ്‌നേഹചുംബനത്തോടെയാണ് ജയറാം സ്വീകരിച്ചത്. മമ്മൂക്കയും ലാലേട്ടനും തനിക്ക് ജ്യേഷ്ഠന്‍മാരാണെന്നും ഒരു അനിയനോടുള്ള സ്‌നേഹവും കരുതലും അവര്‍ താന്‍ സിനിമയിലെത്തിയ കാലംമുതല്‍ കാണിക്കുന്നുണ്ടെന്നും ജയറാം പറഞ്ഞു. ചിത്രത്തിന് വിജയമാശംസിച്ചാണ് ഇരുവരും മടങ്ങിയത്. അനീഷ് അന്‍വറാണ് ഗ്രാന്‍ഡ് ഫാദര്‍ സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം വിഷു റിലീസായാകും ചിത്രം എത്തുക. ദിവ്യ പിള്ള, വിജയരാഘവന്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, ബാബുരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented