പുറത്തുനിന്നു നോക്കിയാൽ ഒരു ചെറു കെട്ടിടം. തുരുമ്പെടുത്ത ഇരുമ്പ് ഷീറ്റുകളാണു ചുറ്റും. അകത്തു കയറിയാൽ ആരുമൊന്ന് അമ്പരക്കും. വൻകിട ഹോട്ടലുകളിലെ പോലെ സ്യൂട്ട് മുറിയാണ് ഈ ഇരുമ്പു ഷീറ്റിനുള്ളിൽ. മുറിക്കുള്ളിലെ എൻട്രി ബോർഡിനു കീഴിലെ വാതിൽ തുറന്നാലുള്ള ലോകം അതിലും മാസ്മരികം. ഡി.ടി.എസ്. സൗണ്ട് സിസ്റ്റം ഉൾപ്പെടെയുള്ള മിനി തിയേറ്ററാണ് ഇവിടെ. 240 ചതുരശ്ര അടി സ്ഥലത്താണ് ഈ അദ്ഭുതലോകം. കോവിഡ് കാലത്തെ ബോറടി മാറ്റാൻ തുടങ്ങിയ കരവിരുതാണിത്. പള്ളിപ്പുറം ചെറുകാട്ട് ജയകൃഷ്ണനാണ് കാലിത്തൊഴുത്തിനെ ഇത്തരത്തിൽ മാറ്റിയത്.