12 വയസ്സിനുള്ളിൽ ലോകത്തിന്റെ മുഴുവൻ കെെയടി നേടിയ മലയാളിക്കുട്ടിയാണ് ജാനകി ഈശ്വർ. അതിന് കാരണമായതാകട്ടെ ലോകത്തിലെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോകളിൽ ഒന്നായ ‘ദി വോയ്സ് ഓസ്ട്രേലിയ’യിൽ പങ്കെടുത്തതും. ഷോയുടെ പത്താം സീസണിലായിരുന്നു ജാനകി മത്സരിക്കാനെത്തിയത്. ഈ മത്സരത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയും ആദ്യ ഇന്ത്യൻ വംശജയുമായിരുന്നു ജാനകി.

എട്ട് വയസ് മുതലേ പാശ്ചാത്യസം​ഗീതം അഭ്യസിക്കുന്നുണ്ട് ജാനകി. ഓഡിഷൻ കഴിഞ്ഞ ശേഷം പിന്നെയുമുണ്ടായിരുന്നു കടമ്പകൾ. എല്ലാവരിൽ നിന്നും നല്ല പിന്തുണ ലഭിച്ചെന്ന് ജാനകി പറഞ്ഞു. നിരവധി സം​ഗീതജ്ഞരും അഭിനന്ദനമറിയിച്ചെന്നും ജാനകി പ്രതികരിച്ചു. ആസ്ട്രേലിയയിലെ മെൽബണിലാണ് ജാനകി ജനിച്ചതും വളർന്നതും.