നർമംകലർത്തിയ ​ഗാനങ്ങളിലൂടെ ആരാധകരുടെ മനംകവർന്ന ജലാൽ മാ​ഗ്നസ് പുതിയൊരു ​ഗാനവുമായി എത്തിയിരിക്കുകയാണ്. കോവിഡ് കാലത്തെ പ്രതിസന്ധികൾ നർമരൂപേണ അവതരിപ്പിച്ച് ജലാൽ ഒരുക്കിയ ബൂം ബൂം ​ഗാനവും ശ്രദ്ധ നേടുകയാണ്. കോവിഡ് കാലത്തെ തൊഴിൽ പ്രതിസന്ധിയും പിഴയീടാക്കലും ഓൺലൈൻ പഠനവുമൊക്കെ ​ജലാൽ ​ഗാനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരിടവേളയ്ക്കു ശേഷം വീണ്ടും നാടൻ ഭാഷാ ശൈലിയിൽ അവതരിപ്പിച്ച ​ഗാനം വൈറലാവുകയാണ്.