സൂര്യ നായകനാവുന്ന പുതിയ ചിത്രം ജയ് ഭീമിന്റെ ട്രെയിലർ പുറത്തിറങ്ങി. ചന്ദ്രു എന്ന അഭിഭാഷകനായാണ് സൂര്യ എത്തുന്നത്. സൂര്യ ആദ്യമായാണ് ഇത്തരമൊരു വേഷം ചെയ്യുന്നതും. ലിജോ മോൾ, രജിഷ വിജയൻ എന്നിവരാണ് നായികമാർ. മണികണ്ഠൻ, പ്രകാശ് രാജ്, റാവു വിശ്വനാഥ് എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. 

ത.സേ ജ്ഞാനവേലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഷോൺ റോൾദാൻ സം​ഗീത സംവിധാനവും എസ്.ആർ. കതിർ ഛായാ​ഗ്രഹണവും ഫിലോമിൻരാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. 2ഡി എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് ജയ് ഭീം നിർമിച്ചിരിക്കുന്നത്. ചിത്രം നവംബർ 2-ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.