തിയേറ്റര്‍ വിട്ട് ഇറങ്ങിയാലും 'ജാന്‍ എ മന്‍' ഓര്‍മ്മകള്‍ പ്രേക്ഷകരുടെ കൂടെയിങ്ങ് പോരും. നവാഗതനായ ചിദംബരം സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ജാന്‍ എ മന്‍' ഒരു പരിപൂര്‍ണ്ണ കോമഡി എന്റര്‍ടെയ്‌നറാണ്. നീണ്ട ഇടവേളയ്ക്കുശേഷം തിയേറ്ററുകള്‍ വീണ്ടും സജീവമാകുമ്പോള്‍ മനസ് നിറഞ്ഞ് പൊട്ടിച്ചിരിക്കാനുള്ള വക കരുതുന്നുണ്ട് 'ജാന്‍ എ മന്‍'.

ലാല്‍, അര്‍ജ്ജുന്‍ അശോകന്‍, ബാലു വര്‍ഗ്ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, റിയ സൈറ, ഗംഗ മീര, പ്രാപ്തി എലിസബത്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ഗണപതിയും സഹോദരനും സംവിധായകനുമായ ചിദംബരവും.