മസിലളിയനും, മല്ലു സിങ്ങും മാറ്റിപ്പിടിക്കാം... മലയാള സിനിമയില്‍ ഇനി മേപ്പടിയാന്റെ നാളുകളാണ്. പ്രിയ നടന്‍ ഉണ്ണി മുകുന്ദന്‍ നായകനും നിര്‍മാതാവുമായെത്തുന്ന മേപ്പടിയാന്‍ ജനുവരി 14ന് റിലീസിനെത്തുന്നു. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ വെച്ച് മേപ്പടിയാനിലെ ജയകൃഷ്ണന്‍ ഏറ്റവും പ്രിയപ്പെട്ടതെന്ന് പറയുകയാണ് ഉണ്ണി. ഒരുപക്ഷേ മേപ്പടിയാന് ശേഷം കരിയറില്‍ തനിക്ക് ദിശ മാറി സഞ്ചരിക്കാനാകുമെന്ന പ്രത്യാശയിലാണ് താരം.

പത്ത് വര്‍ഷം മുന്‍പ് ഒരു ജനുവരി 14നാണ് ഉണ്ണി മുകുന്ദന്‍ എന്ന നടന്‍ ക്യാമറയ്ക്ക് മുന്നില്‍ ആദ്യമായി വേഷമിട്ടത്. മേപ്പടിയാനും പ്രദര്‍ശനത്തിനെത്തുന്നത് അതേ ദിവസമാണ്. സിനിമയിലെ പത്ത് വര്‍ഷങ്ങള്‍, നിര്‍മാണ സംരംഭം, വിവാഹം...വിശേഷങ്ങള്‍ പങ്കുവച്ച് ഉണ്ണി മുകുന്ദന്‍.