യൂട്യൂബ് കവര്‍ ഗാനങ്ങളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച മുംബൈ മലയാളി സന മൊയ്തൂട്ടി മലയാളത്തിലും എത്തുകയാണ്. 'വരയന്‍' എന്ന ചിത്രത്തിലൂടെയാണ് സന മലയാള ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് ചുവടുവെക്കുന്നത്. എ.ആര്‍.റഹ്മാനൊപ്പം വരെ പ്രവര്‍ത്തിച്ചിട്ടുള്ള സന സ്വന്തമായി ഗാനം രചിച്ച് സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. തന്റെ പാട്ടുവിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഗായിക.