സ്വതന്ത്ര സിനിമാ സംവിധായകനെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. തന്റെ സിനിമ തനിക്ക് ശരിയെന്ന് തോന്നുന്ന എവിടെയും പ്രദര്‍ശിപ്പിക്കും. തന്റെ ആര്‍ജവത്തെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യരുതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ലിജോ ജോസ് പെല്ലിശേരി പറഞ്ഞു. എന്റെ സിനിമ എന്റെ വീക്ഷണമാണ്, പണമുണ്ടാക്കാനുള്ള യന്ത്രമല്ല- ലിജോ ജോസ് പറയുന്നു
ലോക്ഡൗണ്‍ കാലത്ത് ചില സിനിമകളുടെ ഒടിടി റിലീസിന് പ്രവര്‍ത്തകര്‍ മുന്നോട്ട് വരികയും എന്നാല്‍ നിര്‍മ്മാതാക്കളുടെ സംഘടന അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തതിനെ പരോക്ഷമായി വിമര്‍ശിക്കുകയാണ് ലിജോ ജോസ് പെല്ലിശേരി.