മനം നിറക്കുന്ന മേക്കിങും ഫ്രേയിമുകളും; ശ്രദ്ധനേടി 'ഹാർട്ടീസ് ഡേ ഔട്ട്'

അച്ഛനമ്മമാര്‍ക്ക് മക്കള്‍ എന്നും കൊച്ചു കുട്ടികളാണ്. അതിപ്പോള്‍ അവര്‍ എത്ര വളര്‍ന്നാലും, എത്ര സ്വതന്ത്രരായെന്ന് പറഞ്ഞാലും. എന്നും നേരില്‍ കാണുന്നില്ലെങ്കിലും അതിന്റെ പരാതി പറയാതെ, ചെറുതെങ്കിലും അവരുടെ നേട്ടങ്ങളെ കുറിച്ച് പറഞ്ഞ് അഭിമാനിക്കുകയും, അവരുടെ ചെറിയ ചെറിയ പ്രശ്‌നങ്ങളെ ഓര്‍ത്ത് ആകുലപ്പെടുകയും ചെയ്യുന്നവരാണ് മിക്ക മാതാപിതാക്കളും. 'ഹാർട്ടീസ്  ഡേ ഔട്ട്' എന്ന ഹ്രസ്വചിത്രം കൈകാര്യം ചെയ്യുന്നത് അത്തരം ഒരു വിഷയമാണ്. 

നോയിഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധാനത്തിനും, കല്‍ക്കട്ട ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുമുള്ള പുരസ്‌കാരം ചിത്രം നേടിയിട്ടുണ്ട്. വിവേക് ജോസഫ് വറുഗീസ് സംവിധാനം ചെയ്ത ചിത്രത്തിന് നിമിഷ് രവിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented