എം.ജി. ശ്രീകുമാർ ആലപിച്ച ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനം പുറത്തിറങ്ങി. ഹരിതമല എന്നാണ് ഗാനത്തിന്റെ പേര്. എം.ജി.ശ്രീകുമാറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്.
ഹരിതമലയിൽ ശരണമരുളും സ്വാമി അയ്യപ്പാ എന്നുതുടങ്ങുന്ന ഗാനത്തിന്റെ സംഗീതസംവിധാനവും എം.ജി ശ്രീകുമാർ തന്നെയാണ്. രാജീവ് ആലുങ്കലാണ് രചന. കൈയപ്പൻ എന്ന ആൽബത്തിലാണ് ഗാനം ഉൾപ്പെടുത്തിയിരിക്കുന്നത്.
തിരക്കഥാകൃത്തുകൂടിയായ ഹരി പി നായരാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നതും സംവിധാനം ചെയ്തതും. ഭവി ഭാസ്കർ ഛായാഗ്രഹണവും വിഷ്ണു ശിവശങ്കർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.