"പഴം പഴം പഴം പഴം നല്ല, ചൂടു പഴംപൊരി..." സൂപ്പർഹിറ്റ് ഗാനമായ പരമസുന്ദരിയുടെ താളത്തിൽ നല്ല അസ്സൽ പഴംപൊരിപ്പാട്ട്... വെറൈറ്റിയാണ് ഈ ഡിഗ്രി വിദ്യാർത്ഥിനിയുടെ പാരഡി ഗാനങ്ങൾ.

ദർശനയും പരമസുന്ദരിയുമടക്കം ഹിറ്റ് സിനിമാഗാനങ്ങൾക്കെല്ലാം നിമിഷനേരം കൊണ്ടാണ് ഗ്രീഷ്മ എസ്.എൽ. പാരഡികളുണ്ടാക്കുന്നത്. നിലമേൽ എൻ.എസ്.എസ്. കോളേജിൽ ബി എസ്‌സി മാത്തമാറ്റിക്‌സ് രണ്ടാം വർഷ വിദ്യാർഥിനിയാണ് ഗ്രീഷ്മ.