തിളക്കമാര്‍ന്ന ജീവിതം മുന്നില്‍ക്കാണുന്ന വജ്രം, ശ്രദ്ധേയമായി ഗോ വിത്ത് ദ ഗ്ലോ

ഇനിയും മിനുക്കുപണികള്‍ പൂര്‍ത്തിയാകാത്ത ഒരു വജ്രക്കല്ല്. തിളക്കമാര്‍ന്ന ദിനങ്ങളാണ് ആ കല്ലിന് വന്നുചേരാനുള്ളത്. മനുഷ്യരുടെ കാര്യമെടുത്താല്‍ ആരും പൂര്‍ണരല്ല. വജ്രവും വ്യക്തിയും ഒരുപോലെയാണ്. ഓരോ വ്യക്തികളും പുരോഗമിക്കുന്ന ജോലിയും അതേസമയം തന്നെ എല്ലാം തികഞ്ഞ കലാസൃഷ്ടിയുമാകുന്നു. ഈ ആശയത്തിലാണ് ഫോര്‍ത്ത് ഹ്യൂവിന്റെ ഗോ വിത്ത് ദ ഗ്ലോ എന്ന സംഗീത ആല്‍ബം നിര്‍മിച്ചിരിക്കുന്നത്. ആന്‍ സലീമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഭിലാഷ് കുമാറിന്റെ വരികള്‍ക്ക് റെക്‌സ് വിജയന്‍ സംഗീത മിശ്രണം നടത്തിയിരിക്കുന്നു. സൈജു ശ്രീധരന്‍ സംവിധാന ചെയ്ത ആല്‍ബത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജാഫര്‍ സാദിഖ്. സംവിധായകന്‍ തന്നെയാണ് എഡിറ്റിങ്ങും കളര്‍ ഗ്രേഡും ചെയ്തിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented