സം​ഗീത സംവിധായകർക്ക് പാട്ടുപാടി അയച്ചുകൊടുക്കുന്ന പരിപാടി താൻ നിർത്തിയെന്ന് നടി രജിഷ വിജയൻ. ക്ലബ് എഫ് എമ്മിൽ ഖൊ-ഖൊ സിനിമയുടെ സംവിധായകൻ രാഹുൽ റിജി നായർക്കൊപ്പമുള്ള സംഭാഷണത്തിനിടെയായിരുന്നു രജിഷയുടെ രസകരമായ പ്രതികരണം. 

ഷാൻ റഹ്മാന് ഒരിക്കൽ തമാശയ്ക്ക് പാട്ടുപാടി അയച്ചിട്ടുണ്ട്. ​ഗോപി സുന്ദറിന് പാടി കേൾപ്പിച്ചിട്ടുണ്ട്. ജൂണിൽ ഒരു പാട്ട് പാടിക്കാമോ എന്ന് ഇഫ്തിയുടെ അടുത്ത് ചോദിച്ചിട്ടുണ്ട്. പക്ഷേ തന്നില്ല. കൈലാസ് മേനോനോടും പാട്ട് ചോദിച്ചിരുന്നു. ഏറ്റവും മോശമായി ഒരു പാട്ട് പാടേണ്ട സന്ദർഭം വന്നാൽ എന്നെ വിളിക്കാമെന്നാണ് ​ഗോപി സുന്ദർ പറഞ്ഞതെന്നും രജിഷ പറഞ്ഞു.

ഖൊ-ഖൊയുടെ ഓഡിയോ ലോഞ്ച് ചെയ്തത് ​ഗോപി സുന്ദറായിരുന്നു. ഇക്കാര്യമറിഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തെ താൻ വിളിക്കില്ലെന്നായിരുന്നു രാഹുൽ ഇതിന് നൽകിയ തമാശ നിറഞ്ഞ മറുപടി.