എറണാകുളം കടമറ്റത്ത് സിനിമാ ഷൂട്ടിങ് സെറ്റ് തീവെച്ചു നശിപ്പിച്ചതായി പരാതി. നവാഗത സംവിധായകനായ എല്‍ദോ ജോര്‍ജിന്റെ മരണവീട്ടിലെ തൂണ് എന്ന സിനിമയുടെ സെറ്റാണ് കത്തി നശിച്ചത്.
സിനിമയുടെ രണ്ടാംഘട്ട ഷൂട്ടിങ് നാളെ ആരംഭിക്കാനിരിക്കെയാണ് സംഭവം. അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പുത്തന്‍കുരിശ് പൊലീസ് അന്വേഷണം ആരംഭിച്ചു.
സി.ഐ ഉൾപ്പടെയുള്ള സംഘം സ്ഥലം സന്ദർശിച്ചു. അഞ്ചു ലക്ഷം രൂപ മുതല്‍ മുടക്കില്‍ എറണാകുളം കടമറ്റത്താണ് സെറ്റ് ഒരുക്കിയിരുന്നത്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധനേടിയ ടിറ്റോ വിൽസൺ ആയിരുന്നു നായകകഥാപാത്രം.