പൈറസി സിനിമാ മേഖലയുടെ ക്യാന്‍സറാണെന്ന് സിനിമ പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് വിപിന്‍ കുമാര്‍. ഈ പ്രതിസന്ധി ഘട്ടത്തിൽ പുറത്തിറങ്ങിയ മാലിക് എന്ന സിനിമ ഇറങ്ങി പത്തു മിനിറ്റിനുള്ളിൽ വ്യാജപതിപ്പ് വന്നു എന്നു പറയുന്നത് ദൗർഭാ​ഗ്യകരമാണ്. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പുറത്തിറങ്ങിയിട്ടും വ്യാജപതിപ്പിന് തടയിടാൻ കഴിയുന്നില്ല. ഈ വർഷമാദ്യം തീയേറ്ററിലൂടെ പുറത്തിറങ്ങിയ വെള്ളം എന്ന സിനിമയും രണ്ടാംദിവസം വ്യാജപതിപ്പിറങ്ങിയിരുന്നു. ഈയൊരു അവസ്ഥയ്ക്ക് മാറ്റം സംഭവിക്കണം. ഇതെവിടെ നിന്നാണ് പുറത്തു വരുന്നത് എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 25 കോടി മുടക്കി വലിയ കാൻവാസിലിറക്കിയ ചിത്രമാണ് മാലിക്ക് എന്നും വ്യാജപതിപ്പുകളെല്ലാം സിനിമയുടെ ക്വാളിറ്റിയെ തന്നെ ബാധിക്കുന്നതാണെന്നും വിപിൻ കുമാർ പറയുന്നു.