മണ്ണിനെ അറിഞ്ഞ്, മഞ്ചാടികള്‍ പെറുക്കി, അപ്പൂപ്പന്‍താടി കാണിച്ച വഴിയേ... ഏലേലോ... | Elelo

കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആദ്യ ബാന്‍ഡായ 'സി മേജര്‍ 7' ന്റെ ഏറ്റവും പുതിയ മ്യൂസിക്കല്‍ ആല്‍ബമാണ് 'ഏലേലോ'. മനോഹര ദൃശ്യങ്ങള്‍ കൊണ്ട് സമൃദ്ധമാണ് വീഡിയോ. അഞ്ച് കുട്ടികളിലൂടെ ഒരു ചെറു സിനിമപോലെ ഒരുക്കിയിരിക്കുന്ന ഈ മ്യൂസിക്കല്‍ ആല്‍ബം ഇതിനോടകം നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

''പ്രകൃതിയെ അറിയുകയെന്നാല്‍ സ്വയം കണ്ടെത്തുകയെന്നാണ്... അവിടുന്ന് ഒരു പുതിയ യാത്ര തുടങ്ങുന്നു'', ഇതാണ് ആല്‍ബത്തിന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്. നോസ്റ്റാള്‍ജിയയാണ് ഈ പാട്ടിനോട് ആളുകളെ അടുപ്പിക്കുന്ന ഒരു പ്രധാന ഘടകം. വളരെ പെട്ടെന്ന് ഇഷ്ടം തോന്നുകയും മനസില്‍ ഒരു മഴ പെയ്യിക്കുകയും ചെയ്യുന്ന എന്തോ ഒന്ന് ഏലേലോയുടെ ഒരോ വരിയിലുമുണ്ട്. തേജസ് കെ ദാസും രോഹിത് രാധാകൃഷ്ണനും സംവിധാനം നിര്‍വഹിച്ചിരിക്കുന്ന വീഡിയോയുടെ ഛായാഗ്രഹണം ശ്യാം റോയയാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented