ദൃശ്യം 2-വിന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട് വിമര്‍ശകര്‍ തന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചില്ലെന്ന് ആന്റണി പെരുമ്പാവൂര്‍. ദൃശ്യം -2 ന് തീയറ്ററുകളുമായി കരാര്‍ ഉണ്ടായിരുന്നില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ആരുമായും കമ്മിറ്റ്മെന്റ് ചെയ്തിട്ടില്ല. ദൃശ്യം-2 ന്റെ ഒ.ടി.ടി റിലീസിൽ നിന്ന് മാറാൻ ആവില്ല. അങ്ങനെയൊരു തീരുമാനം തെറ്റാണെന്ന് പറയണമെങ്കിൽ ഞാൻ തിയേറ്ററുകളുമായി കരാറുണ്ടാക്കി അവരെ മോഹിപ്പിച്ച് ഒരു സിനിമ കൊടുത്താൽ മാത്രമേ ആരോപണങ്ങളിൽ കാര്യമുള്ളൂ എന്നും ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.