ദൃശ്യം ഒരു വിസ്മയമായിരുന്നു. കലാമൂല്യമുള്ള മികച്ച ഒരു സിനിമ എന്നതിനപ്പുറം സിനിമയുടെ വാണിജ്യ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയ ഒരു ചിത്രം കൂടിയായിരുന്നു ദൃശ്യം. 

മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കുമൊക്കെ ദൃശ്യ വിസ്മയം പല ഭാഷകളിൽ പിറന്ന് വീണു. ഏഴു വർഷങ്ങൾക്കിപ്പുറം ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുമ്പോൾ പ്രതീക്ഷകളും വിശേഷങ്ങളും പങ്കുവെക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.