'ദൃശ്യത്തിന് ഒരിക്കലും രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. അപ്രതീക്ഷിതമായി ഒരു ദിവസം ജീതു സര്‍ വിളിച്ചു, അന്‍സിബാ, ദൃശ്യം 2 ചെയ്യാന്‍ പോകുകയാണ്, വരണം, എന്ന് പറയുകയായിരുന്നു'- ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജോര്‍ജ്ജുകുട്ടിയും കുടുംബവും വീണ്ടും സിനിമാപ്രേമികള്‍ക്കരികിലേക്ക് വരുമ്പോള്‍ ജോര്‍ജ്ജുകുട്ടിയുടെ മൂത്തമകള്‍ അഞ്ജുവായി വേഷമിട്ട അന്‍സിബ മാതൃഭൂമി ഡോട്ട് കോമിന്റെ പ്രേക്ഷകരുമായി ദൃശ്യം 2-ന്റെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.