ശിവ കാർത്തികേയൻ നായകനായ ഡോക്ടറിലെ ചെല്ലമ്മാ ചെല്ലമ്മാ എന്ന ​ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ശിവ കാർത്തികേയനും പ്രിയങ്കയുമാണ് ​ഗാനരം​ഗത്തിൽ. അനിരുദ്ധ് രവിചന്ദറും ജോനിത ​ഗാന്ധിയുമാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പുറത്തിറങ്ങിയ ​ഗാനം യൂട്യൂബിൽ ഇതിനോടകം തന്നെ ഒരു മില്ല്യണിലേറെ പേർ കണ്ടുകഴിഞ്ഞു. കോലമാവ് കോകിലയ്ക്ക് ശേഷം നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിൽ റിലീസ് ചെയ്ത ചിത്രം കേരളത്തിലും ഉടൻ പ്രദർശനത്തിനെത്തും.