വടക്കന്‍ വീരഗാഥയിലൂടെയും സര്‍ഗത്തിലൂടെയും പരിണയത്തിലൂടെയും നഖക്ഷതങ്ങളിലൂടെയും ചലച്ചിത്ര പ്രേമികളെ ആസ്വാദനത്തിന്റെ പുതിയ തലത്തിലെത്തിച്ച സംവിധായകന്‍ ഹരിഹരന് സംസ്ഥാന സര്‍ക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി. ഡാനിയല്‍ അവാര്‍ഡ്.

അര നൂറ്റാണ്ടിലധികം നീണ്ട ചലച്ചിത്ര സപര്യക്ക് അര്‍ഹിക്കുന്ന അംഗീകാരം. അഞ്ചു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. മലയാള സിനിമയുടെ കലാപരവും ഭാവുകത്വപരവുമായ പരിവര്‍ത്തനങ്ങള്‍ക്ക് ഒപ്പം സഞ്ചരിച്ച സംവിധായകനാണ് ഹരിഹരനെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി