ഇതാ വിജയ് യേശുദാസിന് വേണ്ടി ധനുഷ് പാടിയ പാട്ട്

ഗായകന്‍ വിജയ് യേശുദാസ് ആദ്യമായി നായകനാവുന്ന പടൈവീരനിലെ തട്ടുപൊളിപ്പന്‍ ഗാനത്തിന്റെ മേക്കിങ് വീഡിയോഎത്തി. നടന്‍ ധനുഷാണ് ലോക്കല്‍ സരക്കാ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഒരു ഗായകനുവേണ്ടി ഒരു നടന്‍ ആലപിച്ച ഗാനം എന്ന കാര്യമാണ് പാട്ടിനെ വ്യത്യസ്തമാക്കുന്നത്. കാര്‍ത്തിക് രാജയാണ് സംഗീതസംവിധാനം. കസ്തൂരി രാജയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. അമൃതയാണ് നായിക. നേരത്തെ ധനുഷ് നായകനായ 'മാരി'യില്‍ വിജയ് യേശുദാസ് ആയിരുന്നു വില്ലന്‍ വേഷത്തില്‍

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.