വിജയ് ദേവേരക്കൊണ്ടയും രശ്മിക മന്ദാനയും പ്രധാനേവഷങ്ങളിലെത്തുന്ന ഡിയര്‍ കോമ്രേഡിന്റെ ടീസര്‍ പുറത്ത്. ഒരു ഗാനത്തിന്റെ അകമ്പടിയോടെ ഒരുക്കിയിരിക്കുന്ന ടീസറില്‍ നായകന്റെ കലാലയ ജീവിതവും പ്രണയവും അവതരിപ്പിച്ചിരിക്കുന്നു. സിദ്ധ് ശ്രീരാമും ഐശ്വര്യ രവിചന്ദ്രനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം.
ഭരത് കമ്മ സംവിധാനം ചെയ്യുന്ന ഡിയര്‍ കോമ്രേഡ് തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പുറത്തിറങ്ങും. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനവേഷത്തിലെത്തിയ അമല്‍ നീരദ് ചിത്രം കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തിന്റെ റീമേക്കാണിത് എന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അത് നിഷേധിച്ചിരുന്നു.
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതത്തിലൂടെ ശ്രദ്ധ നേടിയ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മെയ് 31 ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlights:Dear Comrade Teaser vijay devarakonda Rashmika Mandanna Bharat Kamma