ഞാന്‍ ചിരിക്കുമ്പോള്‍ എല്ലാവരും കൂടെചിരിക്കുന്നതാണ് വിഷമങ്ങള്‍ മറക്കാന്‍ സഹായിക്കുന്നതെന്ന് ദാസേട്ടന്‍ കോഴിക്കോട്. ഇൻസ്റ്റ​ഗ്രാം വീഡിയോകളിലൂടെ സമൂഹമാധ്യമത്തിൽ തരം​ഗമായ ഷൺമുഖ ദാസ് കെഎസ്ഇബിയിലെ സൂപ്രണ്ട് കൂടിയാണ്. മകളെ സന്തോഷിപ്പിക്കാനായാണ് താൻ ടിക് ടോക്ക് വീഡിയോകൾ തുടങ്ങിയതെന്ന് ദാസ് പറയുന്നു. ആളുകളെ രസിപ്പിക്കണമെന്നൊന്നും കരുതിയിരുന്നില്ല. എല്ലാവരെയുംപോലെ തനിക്കും വിഷമങ്ങളുണ്ട്. എന്നാൽ എല്ലാം പരിഹരിക്കാം ചിരിച്ചുകൊണ്ട് നേരിടാം എന്നതാണ് തന്റെ രീതി.

 തുടക്കത്തിൽ തന്റെ വീഡിയോകളെ കളിയാക്കിയവരൊക്കെയുണ്ടെന്നും ഷൺമുഖ ദാസ്. ആദ്യകാലത്തെ പ്രതികരണങ്ങൾ വളരെ ക്രൂരമായിരുന്നു. കുടുംബത്തിന്റെ പിന്തുണ എന്നുമുണ്ട്. എന്നാൽ കെഎസ്ഇബിയിലെ ഉദ്യോ​ഗസ്ഥനല്ലേ നാണമില്ലേ ഇങ്ങനെയൊക്കെ ചെയ്യാൻ എന്നൊക്കെ ചോദിച്ചവരുണ്ട്. ഇപ്പോൾ സഹപ്രവർത്തകരുൾപ്പെടെ എല്ലാവരുടേയും പിന്തുണയുണ്ട്. സിനിമാ വെബ്സീരീസ് ക്ഷണങ്ങൾ വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.