ഓണം എന്ന് ഓർക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് മാവേലി നാടു വാണിടും കാലം എന്ന പാട്ടാണ്. കൊറോണ തട്ടിയെടുത്ത ഓണഘോഷക്കാലത്ത് ഈ പാട്ടിനൊരു പുതിയ വേർഷൻ ഒരുക്കിയിരിക്കുയാണ് കൊറോണപാട്ടിലൂടെ. ആൻസി ഗോഡ്ഫ്രേ പെരേരയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീത് പവിത്രനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. നടനും, തിരക്കഥാകൃത്തുമായ ഫേവർ ഫ്രാൻസിസിന്റേതാണ് വരികൾ. സ്ക്കെച്ചുകൾ സഹർഷയുടേതാണ്