കഥ മോഷ്ടിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ആഷിക് അബു ചിത്രം 'വൈറസി'ന് സ്റ്റേ. പകര്‍പ്പാവകാശലംഘനം കാണിച്ച് സംവിധായകന് ഉദയ് അനന്ദന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ. പ്രണയകാലം, വൈറ്റ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഉദയ്. എറണാകുളം ജില്ലാ കോടതിയാണ് ചിത്രത്തിനെതിരേ സ്റ്റേ പുറപ്പെടുവിച്ചത്.