മാനന്തവാടി മേരിമാത കോളേജില്‍ ജില്ലാഭഗണകൂടം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേ സദസ്സിലിരുന്ന കൂവിയ വിദ്യാര്‍ത്ഥിയെ മൈക്കിലൂടെ കൂവിച്ച് നടന്‍ ടൊവിനോ. വിദ്യാര്‍ത്ഥിയുടെ പ്രതിഷേധത്തോട് സര്‍ഗാത്മകമായ പ്രതികരിച്ച ടൊവിനോ വിദ്യാര്‍ത്ഥിയുടെ തോളില്‍ കൈയിട്ട് മൈക്കിലൂടെ കൂവാന്‍ കുട്ടിയോട് ആവശ്യപ്പെട്ടു. നാലു തവണ വിദ്യാര്‍ത്ഥി കൂവുകയും ചെയ്തു. എന്നാല്‍ ടൊവിനോയുടെ പ്രവര്‍ത്തി രാഷ്ട്രീയ വിഷയമാക്കി മാറ്റാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്‌