നായകനോ വില്ലനോ എന്ന വ്യത്യാസമില്ലാതെ സ്ക്രീനിലെത്തിയ എല്ലാ അഭിനേതാക്കൾക്കും തുല്യ പ്രാധാന്യം നൽകിയ തമിഴ് ചിത്രങ്ങളിൽ ഒന്നായിരുന്നു 'സാർപട്ട പരമ്പരൈ'. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിലെ പ്രധാനകഥാപാത്രമായ ആര്യയെപ്പോലെത്തന്നെ ചിത്രം കണ്ടാൽ അത്ര പെട്ടെന്നൊന്നും മറക്കാൻ പറ്റാത്ത അഭിനേതാക്കളിൽ ഒരാളായിരുന്നു ഡാൻസിംഗ് റോസായി എത്തിയ മലയാളി താരം ഷബീർ. 

കോഴിക്കോട് വടകര സ്വദേശിയാണ് ഷബീർ. ചിത്രം ഓൺലൈൻ റിലീസ് ചെയ്തതിന് പിന്നാലെ വളരെ ഏറെ ചർച്ച ചെയ്യപ്പെട്ട ക്യാരക്ടറുകളിൽ ഒന്ന് കൂടിയായിരുന്നു ഡാൻസിങ് റോസിന്റേത്. ഒരു ഘട്ടത്തിൽ സിനിമയെ വേറെ തലത്തിലോട്ട് കൊണ്ട് പോവാൻ ഡാൻസിങ് റോസിനായി. ഡാൻസിങ് റോസിനെ പോലെ വളരെ വ്യത്യസ്തമായ കഥയാണ് ആ കഥാപാത്രത്തെ അവതവരിപ്പിച്ച മലയാളി കൂടിയായ ഷെബീറിന് പറയാനുള്ളത്. ക്ലബ് എഫ്.എം നടത്തിയ അഭിമുഖം.