കൊച്ചി:സിനിമാമേഖലയ്ക്ക് സമഗ്രപാക്കേജ് നടപ്പാക്കാതെ സംസ്ഥാനത്തെ തിയറ്ററുകൾ  തുറക്കാൻ കഴിയില്ലെന്ന്  തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. മാനദണ്ഡങ്ങൾ പാലിച്ച് തിയറ്ററുകൾ തുറക്കാനുള്ള കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ പുറത്തു വന്ന സാഹചര്യത്തിലാണ് ഫിയോക് നിലപാട് അറിയിച്ചത്. നിലവിലെ സ്ഥിതി തുടർന്നാൽ തീയേറ്റർ തുറക്കാൻ പറയുമ്പോൾ അതിനു കഴിയാത്ത സാഹചര്യം ആകുമെന്നും തിയേറ്റർ ഉടമകൾ വ്യക്തമാക്കുന്നു.