ആളുകളെ ചിരിപ്പിക്കാനാവുന്നതിലാണ് സന്തോഷം -വീണാ നായര്‍
December 1, 2019, 01:35 PM IST
'വെള്ളിമൂങ്ങ'യിലൂടെ മലയാള ചലച്ചിത്ര പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് വീണാ നായര്‍. അഞ്ചു വര്‍ഷം കൊണ്ട് 25 ചിത്രങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ താനേറ്റവും സന്തോഷിക്കുന്നത് ആളുകളെ ചിരിപ്പിക്കാനാകുന്നു എന്നതിലാണെന്ന് വീണ പറയുന്നു. 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' എന്ന തന്റെ പുതിയ ചിത്രത്തെ കുറിച്ചും അഞ്ചു വര്‍ഷത്തെ സിനിമാനുഭവങ്ങളെ കുറിച്ചും വീണ സംസാരിക്കുന്നു.