മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്‍ ഇന്ന് അദ്ദേഹത്തിന്റെ 39-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സുഹൃത്തുക്കളും ആരാധകരുമൊക്കെയായി നിരവധി ആളുകള്‍ താരത്തിന് ആശംസകളുമായെത്തി. ഇതിനിടയില്‍ വളരെ വ്യത്യസ്തമായാണ് 'ബ്രോ ഡാഡി ടീം' അദ്ദേഹത്തിന് ആശംസയറിച്ചത്.

ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ പൃഥ്വിരാജിന്റെ രസകരമായ ദൃശ്യങ്ങള്‍ കൂട്ടിയിണക്കിയ വീഡിയോ ആശീര്‍വ്വാദ് സിനിമാസിന്റെ യൂട്യൂബ് പേജാണ് പുറത്തുവിട്ടത്. മോഹന്‍ലാല്‍ നായകനായി ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന 'ബ്രോ ഡാഡി' പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് ടീമിന് നന്ദി പറഞ്ഞു.