കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് തെലങ്കാനയിലേക്ക് ഉൾപ്പെടെ മാറ്റിയ സിനിമാ ചിത്രീകരണം കേരളത്തിലേക്ക് തിരിച്ചെത്തുന്നു. ബ്രോ ഡാഡിയുടെ ഷൂട്ടിങ് രണ്ടാഴ്ചയ്‍ക്ക് ശേഷം തെലങ്കാനയിൽ നിന്ന് കേരളത്തിലേക്ക് മാറ്റും. ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചതാണ് ഇക്കാര്യം. 

കേരളത്തിൽ ചിത്രീകരണത്തിന് അനുമതി ലഭിക്കാത്തതിനാലാണ് മോഹൻലാൽ ചിത്രം ബ്രോ ഡാഡിയടക്കമുള്ള ചിത്രങ്ങളുടെ ഷൂട്ടിങ് ഇതര സംസ്ഥാനങ്ങളിലേക്ക് മാറ്റിയത്. എ, ബി കാറ്റ​ഗറിയിലുള്ള സ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ടിങ് നടത്താമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.