ഈ 'ബ്രീത്ത്' നിങ്ങളുടെ ശ്വാസം പിടിച്ചുനിര്‍ത്തും | Breathe

വിഷ്ണു രവീന്ദ്രന്‍ കഥയെഴുതി അരുണ്‍ അലക്‌സ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് 'ബ്രീത്ത്'. നമ്മുടെ സമൂഹത്തിലെ സ്ത്രീകള്‍ പ്രായഭേദമന്യേ നേരിടുന്ന ഒന്നാണ് ലൈംഗിക ചൂഷണം. ഈ അക്രമത്തിനു മുമ്പില്‍ തലകുനിച്ച് നില്‍ക്കുന്നവളല്ല ഇപ്പോഴത്തെ പെണ്ണ് മറിച്ച് അതിനെ തന്റെടത്തോടെ നേരിടുന്നവളാണ്. ചുരുക്കി പറഞ്ഞാല്‍ ഇതാണ് 'ബ്രീത്ത്' എന്നാല്‍ ഇത് മാത്രമല്ല ബ്രീത്ത് എന്ന് ഒരോ മിനിറ്റിലും അനുഭവപ്പെടും. 32 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം സമയം പോകുന്നതറിയാതെ കാഴ്ചക്കാരനെ പിടിച്ചിരുത്തുന്നുണ്ട്. വീണ സുരേഷ്, ശരത്ത് കൃഷ്ണ, അന്‍സു മരിയ, പ്രദീപ് മേനോന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാപ്പുച്ചിന്‍ മൂവീസിന്റെ ബാനറില്‍ കുഞ്ഞുമോള്‍ അലക്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented