പണ്ട് പ്രണയനായകനായി അഭിനയിച്ചിരുന്ന കാലത്ത് ആഗ്രഹിച്ച ഒരുപാട് കഥാപാത്രങ്ങളുണ്ടായിരുന്നു. ഇന്ന് പലരും കഥ പറയാന്‍ വരുമ്പോള്‍ ത്രില്ലര്‍ കഥകളുമായാണ് വരുന്നത്. പോലീസ് ഓഫീസറും ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമൊക്കെയാണ് അത്. ഒരുപാട് ആഗ്രഹിച്ച് പരിശ്രമിച്ച് നേടി എടുത്തതാണ് ഈ കഥാപാത്രങ്ങളെന്ന് പറയുന്നു മലയാളികളുടെ പ്രിയപ്പെട്ട നായകന്‍ കുഞ്ചാക്കോ ബോബന്‍. ചോക്ലേറ്റ് നായകന്‍ ഇമേജില്‍ നിന്നും മാറി എല്ലാ കഥാപാത്രങ്ങളും വഴങ്ങുമെന്ന് തെളിയിച്ച കുഞ്ചാക്കോ ബോബന്‍ തന്റെ ഏറ്റവും പുതിയ ചിത്രം ഭീമന്റെ വഴി എന്ന ചിത്രത്തിന്റേയും മറ്റ് സിനിമ വിശേഷങ്ങളും മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെക്കുന്നു.