പ്രഭുദേവ നായകനാവുന്ന ത്രില്ലർ ചിത്രം ബഗീരയുടെ ടീസർ പുറത്തിറങ്ങി. സൈക്കോ കൊലയാളിയായാണ് പ്രഭുദേവ എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. പ്രഭു, ദേവ, ബഗീര മുരളീധരൻ എന്നീ കഥാപാത്രങ്ങളേയാണ് പ്രഭുദേവ അവതരിപ്പിക്കുന്നത്.
അമൈറ ദസ്തർ, രമ്യ നമ്പീശൻ, സഞ്ജിത ഷെട്ടി, ജനനി അയ്യർ, ഗായത്രി ഷങ്കർ, സാക്ഷി അഗർവാൾ, സോണിയ അഗർവാൾ എന്നിവരാണ് നായികമാർ. സായി കുമാർ, നാസർ തുടങ്ങിയവരും താരനിരയിലുണ്ട്. ആധിക് രവിചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഭരതൻ പിക്ചേഴ്സ്.