ഹദ് ഫാസിലും സായ് പല്ലവിയും പ്രധാനവേഷത്തില്‍ എത്തുന്ന അതിരന്റെ ടീസര്‍ പുറത്ത്. 

വിവേകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിവേകിന്റെ കഥയ്ക്ക് പി.എഫ് മാത്യൂസ് തിരക്കഥ ഒരുക്കിയിരിക്കുന്നു. ചിത്രത്തില്‍ ഒരു മനോരോഗ വിദഗ്ധന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. 

അനു മൂത്തേടത്താണ് ഛായാഗ്രഹണം. സെഞ്ചുറി ഫിലിംസിന്റെ ബാനറില്‍ സെഞ്ചുറി കൊച്ചുമോനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 
പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നു. പി.എസ്. ജയഹരിയുടേതാണ് സംഗീതം. 

പ്രകാശ് രാജ്, രഞ്ജി പണിക്കര്‍, ശാന്തി കൃഷ്ണ, അതുര്‍ കുല്‍ക്കര്‍ണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Content Highlights: Athiran teaser fahadh faasil sai pallavi prakash raj vivek renji panicker santhi krishna