സംസ്ഥാന അവാര്‍ഡ് നേടിയ കെഞ്ചിരയുടെ സംവിധായകന്‍ മനോജ് കാനയുടെ പുതിയ ചിത്രത്തില്‍ ആശാ ശരത്തും മകള്‍ ഉത്തരയും ഒന്നിച്ച് അഭിനയിക്കുന്നു. 'ഖെദ്ദ' എന്ന്  പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അമ്മ-മകള്‍ കഥാപാത്രങ്ങളെ തന്നെയാണ് ഇവര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആലപ്പുഴ എഴുപുന്നയില്‍ ആരംഭിച്ചു.