സിനിമയില്‍ അഭിനയിക്കണം എന്നാഗ്രഹിച്ച് ഒരു വീട്ടിലേക്ക് കടന്നു ചെന്ന യുവാവിനെ ആ വീട്ടില്‍ കാത്തിരുന്നത് സിനിമയിലേക്കുള്ള വേഷം ആയിരുന്നില്ല. മറിച്ച് ഒരു ശവശരീരമായിരുന്നു. ഇതാരുടേതാണെന്നും എന്താണ് അതിലേക്ക് നയിച്ചത് എന്നുമുള്ള അന്വേഷണമാണ് അരവിന്ദ് കാമത് സംവിധാനം ചെയ്ത 'അരിശദ്വര്‍ഗ്ഗ' എന്ന കന്നഡ ചിത്രം. 2019-ലെ ലണ്ടന്‍ ഇന്ത്യന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.