കോവിഡ് കാലത്തെ ഒറ്റപ്പെടലിന്റെ വേദന പ്രമേയമായി എത്തിയ "അരികിൽ- closer  to  a time on earth"  എന്ന സംഗീത ആൽബം ശ്രദ്ധ നേടുന്നു. കോവിഡ് കാലത്തു കുടുംബത്തിൽ നിന്നും ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു യുവ ഡോക്ടറുടെ ആത്മസംഘർഷങ്ങളുടെയും സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും കഥ പറയുകയാണ് കവയിത്രി കൂടിയായ സംവിധായിക മീര കമല ഈ ആൽബത്തിലൂടെ. 

മീരയുടെ തന്നെ വരികൾക്ക് സംഗീതം പകർന്നത്  സച്ചിൻ മന്നത് ആണ്. പ്രകൃതി- വന്യജീവി ഫോട്ടോഗ്രാഫർ ആയ ബിജു കാരക്കോണമാണ് ഛായാ​ഗ്രഹണവും എഡിറ്റിങ്ങും. കന്യാകുമാരിയും വട്ടക്കോട്ടയും അരുൾവായ്‌മൊഴിയുമായിരുന്നു പ്രധാന ലൊക്കേഷനുകൾ. ചലച്ചിത്ര സംവിധായകനായ സൂരജ് ശ്രീധർ വിഷ്വൽ എഫക്റ്റും സുബാഷ് പാശ്ചാത്തല  സംഗീതവും ഒരുക്കി. ഗോപിക കലാസംവിധാനം നിർവഹിച്ച ഈ ഗാനത്തിൽ അഭിനയിച്ചത് വൈഷ്ണവി, കമല മോഹൻ, സിന്ധു, ഗോപിക, ആരോമൽ എന്നിവരാണ്.