തമിഴ് പോപ്പ് സംഗീതത്തെ പ്രോത്സാഹിപ്പിക്കാനായി സോണി മ്യൂസികും നാക്ക് സ്റ്റുഡിയോസും ചേര്‍ന്നൊരുക്കുന്ന 7 അപ്പ് മദ്രാസ് ജിഗില്‍ തിളങ്ങാന്‍ എ.ആര്‍ റഹ്മാന്റെ മകന്‍ എ.ആര്‍ അമീന്‍. 

7 അപ്പ് മദ്രാസ് ജിഗിന്റെ രണ്ടാം പതിപ്പാണിത്. എ.ആര്‍ അമീന് പുറമെ ഡര്‍ബുക്ക ശിവ, ജിബ്രാന്‍, ധരണ്‍ കുമാര്‍, സീന്‍ റോള്‍ഡന്‍, കേബാ ജെര്‍മിയ തുടങ്ങിയവരും ഷോയില്‍ പങ്കെടുക്കുന്നുണ്ട്. 

പിതാവിന്റെ വഴിയെ തന്നെയാണ് അമീന്റെ യാത്രയും. മണിരത്‌നം സംവിധാനം ചെയ്ത ഓ.കെ കണ്‍മണിയിലൂടെ അമീന്‍ പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ചിരുന്നു. മൗലാനാ വാ സലിം എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

Content Highlights: AR Rahman's son ar ameen in  rocks it in Sago promo seven up madras gig debut