സൂര്യ നായകനായി മികച്ച അഭിപ്രായം നേടി മുന്നേറുന്ന സൂററൈ പോട്രിന്റെ ചിത്രീകരണരം​ഗങ്ങൾ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. നായികയായ അപർണാ ബാലമുരളി എങ്ങനെ ബൊമ്മി എന്ന കഥാപാത്രമായി മാറി എന്നാണ് ആമസോൺ പ്രൈം പുറത്തുവിട്ട വീഡിയോയിലുള്ളത്.

ചിത്രീകരണം തുടങ്ങിയിട്ടും താനാണ് നായികയെന്ന യാതൊരു അറിയിപ്പും ആരുടെ ഭാ​ഗത്തുനിന്നുമുണ്ടായില്ലെന്ന് അപർണ വീഡിയോയിൽ പറയുന്നു. ഈ ചിത്രത്തിൽ ചെയ്തതുപോലെ വേറെ ഒരു ചിത്രത്തിലും ജോലി ചെയ്തിട്ടില്ലെന്നും അപർണ പറഞ്ഞു.

മധുര ശൈലിയിൽ സംസാരിക്കാൻ പരിശീലിക്കുന്നതും നൃത്തപഠനവും ഡബ്ബിങ് സമയത്തെ മൂഹൂർത്തങ്ങളുമെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുധാ കൊങ്കര സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സൂര്യയാണ്.