ഹോളിവുഡ് ഹൊറര്‍ ചിത്രം അന്നബെല്ല കംസ് ഹോമിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഹൊറര്‍ സീരീസായ അന്നബെല്ല സീരീസിലെ മൂന്നാമത്തെ ചിത്രമാണിത്. 

ഒരു പെണ്‍കുട്ടിയുടെ ശരീരത്തില്‍ 12 പ്രേതാത്മാക്കള്‍ കയറുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പാരാനോര്‍മല്‍ ഗവേഷകരായ എഡ് വാരന്‍, ലൊറൈന്‍ വാരന്‍ ദമ്പതികളെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. 

ഗാര്‍ ഡൗബെര്‍മാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്നബെല്ല, ദ നണ്‍ എന്ന ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയത് ഡൗബെര്‍മാനായിരുന്നു. കണ്‍ജറിങ് 2 സംവിധാനം ചെയ്ത ജെയിംസ് വാനും ഡൗബെര്‍മാനും ചേര്‍ന്നാണ് അന്നബെല്ല കംസ് ഹോമിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Content Highlights: Annabelle Comes Home horror movie trailer released Gary Dauberman James wan conjuring hollywood